“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

January 10, 2009

2.തവളകള്‍


തവളകള്‍
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കൊച്ചു തവളയെ കണ്ടെത്തി. ഏതാണ്ട് ഒരു സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ കൊച്ചു തവളയെപറ്റി കൂടുതല്‍ അറിയാന്‍ എനിക്കു കഴിഞ്ഞില്ലെങ്കിലും എന്റെ മനസ്സില്‍ പോയ കാലത്തെ തവളകള്‍ കൂട്ടത്തോടെ കയറി വരാന്‍ തുടങ്ങി.
കുട്ടിക്കാലത്ത് തോടും വയലും കടലും ഒന്നിച്ചു കാണാന്‍ ഭാഗ്യമുള്ള എന്റെ വീട്ടില്‍ സന്ദര്‍ശകരായി എത്തുന്നവരാണ് ഈ തവളകള്‍. രാവിലെ വാതില്‍ തുറന്നാലുടനെ അകത്തു കയറുന്ന തവളകളെ ചാക്കില്‍ പിടിച്ചിട്ട് സമീപമുള്ള കുളത്തില്‍ നിക്ഷേപിക്കുക എന്നത് ഞങ്ങള്‍ കുട്ടികളുടെ വിനോദമാണ്.
പിന്നീട് നാലു വര്‍ഷം ഞാന്‍ തവളകളുടെ അന്തകനായി മാറി. സുവോളജി ലാബിലെ ഡിസക്ഷന്‍ബോര്‍ഡില്‍ ബോധമില്ലാത്ത തവളകളെ ഓരോന്നായി കീറിമുറിച്ചു. രക്തക്കുഴലും നാടികളും അടയാളപ്പെടുത്തുബോഴും ജീവനുവേണ്ടി പിടയുന്ന തവളകളുടെ ഹ്റ്യദയമിടിപ്പ് അവഗണിച്ചു.
ഈ തവളകള്‍ എന്റെ ഓര്‍മ്മകളായി മാറി. വര്‍ഷങ്ങള്‍ക്കു ശേഷം ശരീരത്തിലെ അവയവങ്ങള്‍ ഓരോന്നായി ശസ്ത്രക്രീയ ചെയ്യാനായി ഓപ്പറേഷനു വേണ്ടി ടേബിളില്‍ കിടന്ന എന്റെ മനസ്സില്‍ തവളകള്‍ കൂട്ടത്തോടെ കയറിവരാന്‍ തുടങ്ങി. എല്ലാ തവളകളും കടന്നു പോകുന്നതോടൊപ്പം എന്റെ ബോധവും പോയി. പിന്നീട് മണിക്കൂറുകളും ദിവസ്സങ്ങളും കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ മനസ്സിലെ തവളകളെല്ലാം ഓടിയൊളിച്ചു. ജീവിക്കാന്‍ കൂടുതല്‍ ആവേശം ഉണ്ടായി.
ഇനി തവളയെപറ്റി കൂടുതല്‍ എന്തു പറയാനാണ്.എന്റെ കുട്ടികള്‍ക്കു ഞാന്‍ തവളകളുടെ ചിത്രം കാട്ടിക്കൊടുത്തു പരിചയപ്പെടുത്തുന്നു.തൊടികളും തോടും പാടവും അപ്രത്യക്ഷമായതോടെ തവളകള്‍ അപ്രത്യക്ഷമായി. അതോടൊപ്പം ശലഭങ്ങളും പക്ഷികളും പൂക്കളും ഓരൊന്നായി കുറയുന്നു.ഭൂമിയുടെ അവകാശികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു എന്ന സത്യം ഞാന്‍ തിരിച്ചറിയുന്നു.

6 comments:

  1. മിനി തന്റെ മനസിലെക്കും വീട്ടിലേക്കും കടന്നു വന്ന
    തവളകളെ ഞങ്ങൾ ഒന്ന് ഒര്മിപ്പിക്കാൻ ശ്രമിക്കുകയാണ്
    ഏപ്രിൽ 2 7 തവള സംരക്ഷണ ദിനം RED FM കേൾക്കൂ കേൾക്കൂ കേട്ട് കൊണ്ടേയിരിക്കു .........

    ReplyDelete
  2. മിനി തന്റെ മനസിലെക്കും വീട്ടിലേക്കും കടന്നു വന്ന
    തവളകളെ ഞങ്ങൾ ഒന്ന് ഒര്മിപ്പിക്കാൻ ശ്രമിക്കുകയാണ്
    ഏപ്രിൽ 2 7 തവള സംരക്ഷണ ദിനം RED FM കേൾക്കൂ കേൾക്കൂ കേട്ട് കൊണ്ടേയിരിക്കു .........

    ReplyDelete
  3. മിനി തന്റെ മനസിലെക്കും വീട്ടിലേക്കും കടന്നു വന്ന
    തവളകളെ ഞങ്ങൾ ഒന്ന് ഒര്മിപ്പിക്കാൻ ശ്രമിക്കുകയാണ്
    ഏപ്രിൽ 2 7 തവള സംരക്ഷണ ദിനം RED FM കേൾക്കൂ കേൾക്കൂ കേട്ട് കൊണ്ടേയിരിക്കു .........

    ReplyDelete
  4. തവളപുരാണം വായിച്ചു. എന്റെ മകളും തവളകളുടെ പിറകെ
    ഡിസക്ഷനുവേണ്ടി പോകുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌.

    "ശസ്ത്രക്രീയ ചെയ്യാനായി ഓപ്പറേഷനു വേണ്ടി ടേബിളില്‍ കിടന്ന എന്റെ മനസ്സില്‍ തവളകള്‍ കൂട്ടത്തോടെ കയറിവരാന്‍ തുടങ്ങി".

    ഈ ഭാഗം മനസ്സിൽ നൊമ്പരമുളവാക്കി

    ReplyDelete
  5. തൊടികളും തോടും പാടവും അപ്രത്യക്ഷമായതോടെ തവളകള്‍ അപ്രത്യക്ഷമായി.
    അതോടൊപ്പം ശലഭങ്ങളും പക്ഷികളും പൂക്കളും ഓരൊന്നായി കുറയുന്നു.ഭൂമിയുടെ
    അവകാശികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു എന്ന സത്യം നാം തിരിച്ചറിയുന്നു.

    ReplyDelete
  6. ഒരു തവളയെ ഞാനും പണ്ട് കീറിമുറിച്ചിട്ടുണ്ട് ,പണ്ട് സുവോളജി ലാബില്‍ വച്ച് ,ശാന്തം പാപം ..ഇന്ന്‍ നൂറുകണക്കിനു തവളകള്‍ക്ക് അഭയം നല്‍കില്‍ക്കൊണ്ട് അറിയാതെ ചെയ്യേണ്ടിവന്ന പാപം തീര്‍ക്കുന്നു

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.